Friday, November 18, 2011

ശ്രീ ഗുരുഗീത -2

വേദശാസ്ത്രപുരാണാനി
ഇതിഹാസാദികാനി ച
മന്ത്രയന്ത്രാദി വിദ്യാനാം
സ്മൃതിരുച്ചാടനാദികം


 ശൈവശാക്താഗമാദീനി
ഹന്യേ ച  ബഹവോമതാ:
അപഭ്രംശ: സമസ്താനാം
ജീവാനാം ഭ്രാന്തചേതസാം


വേദങ്ങൾ ,ശാസ്ത്രങ്ങൾ, പുരാണങ്ങൾ,മന്ത്രം, യന്ത്രം തുടങ്ങിയ
വിദ്യകൾ വശീകരിക്കൽ, ഉച്ചാടനം, ശൈവം ,ശാക്തേയം തുടങ്ങിയ
വിവിധ മതങ്ങൾ ഇവ എല്ലാം തന്നെ ഭ്രാന്തചിത്തരായ ജീവന്മാരുടെ
അപഭ്രംശങ്ങളാണ്.


ജപസ്തപോ വ്രതം തീർത്തം
യജ്ഞോദാനം തദൈവ  ച
ഗുരു തത്വമവിജ്ഞായ
സർവ്വം വ്യർത്ധം ഭവേത് പ്രിയേ!
പ്രിയേ! ജപം,തപം, വ്രതം,തീർത്ധം,യജ്ഞം,ദാനം എന്നിവയെല്ലാം
തന്നെ ഗുരുതത്വമറിഞ്ഞില്ലെങ്കിൽ നിഷ്ഭലമായ് തീരും.


ഗുരുര്ബുദ്ദ്യാ /ത്മനോ നാ /ന്യത്
സത്യം സത്യം വരാനനെ!
തല്ലാഭാര്‍ത്ഥം പ്രയത്നസ്തു 
കരത്തവ്യച്ച മനീഷിഭി :


ജ്ഞാനസ്വരൂപമായ  ആത്മാവില്‍നിന്ന്‍ ഗുരു ഭിന്നനല്ല 
എന്നത് തീര്‍ത്തും  സത്യമാണ . അതിനാല്‍ ആത്മജ്ഞാനത്തിനു
വേണ്ടി ബുദ്ധിമാന്മാര്‍  പ്രയത്നിക്കെണ്ടതാണ്


ഗൂഡാ/ വിദ്യാ ജഗന്മായാ 
ദേഹമജ്ഞാനസംഭവം 
വിജ്ഞാനം യാത്പ്രസാദേന 
ഗുരു സബ്ദേന കദ്യതെ


അവിദ്യ  ഒളിഞ്ഞിരിക്കുന്നു .ജഗത് മായാപ്രതിഭാസമായിരിക്കുന്നു 
ശരീരം എടുക്കേണ്ടി വരുന്നത് അജ്ഞാനം മൂലമാണ് .വിജ്ഞാനം 
ആരുടെ പ്രസാദമാണോ അത് ഗുരു ശബ്ദത്താല്‍ വ്യാഖ്യാനിക്കപ്പെടുന്നു 


 
യദംഖ്രി കമല ദ്വാന്തം 
ദ്വന്ദതാപ നിവാരകം 
താരകം  ഭാവസിന്ധോച്ച 
തസ്മൈ  ശ്രീ ഗുരുവേ  നമ :

എതൊരു  ചരണ കമലങ്ങലാണോ ദ്വന്ദം  കൊണ്ടുണ്ടാകുന്ന  ദുഃഖം  ഇല്ലാതാക്കുന്നത് 
സംസാരസാഗരത്തിന്റെ മരുകരയെത്തിക്കുന്നത് ആ ഗുരുവിനെ  ഞാന്‍  നമിക്കുന്നു 

ദേഹീ  ബ്രഹ്മ  ഭവേദ്  യസ്മാത്‌ 
ത്വത് കൃപാര്ധം  വദാമി തത് 
സര്‍വ പാപവിശുധ്ദാത്മാ
ശ്രീ ഗുറോ: പാദ സേവനാത്

എങ്ങിനെയാണ്  ജീവന്‍  സര്‍വ്വ പാപങ്ങളില്‍  നിന്നും  മോചിപ്പിച്ചു 
ബ്രഹ്മമായ്  ഭവിക്കുന്നത്  എന്ന്  നിന്റെ കൃപയ്ക്കായ് പറയാം 
ശ്രീ  ഗുരുവിന്റെ പാദ ശുശ്രൂഷ യാണ്  ആ മാര്‍ഗ്ഗം

സർവ്വതീർത്ദ വഗാഹസ്യ 
 സം പ്രാപ്തോതി ഫലം നര:           
ഗുരോ : പാദോദകം പീത്വാ
ശേഷം ശിരസി ധാരയേത്  

Wednesday, November 2, 2011

ശ്രീ ഗുരുഗീത

ശ്രീ ഗുരുഗീത 
   വ്യാസവിരചിതമെന്നു കരുതപ്പെടുന്ന സ്കന്ദപുരാണത്തിന്റെ ഭാഗമാണ്  ഗുരുതത്വത്തിന്റെ സമഗ്രതയെ  വെളിവാക്കുന്ന ശ്രീ ഗുരുഗീത . സ്കന്ദപുരാണത്തിലെ ഉമാമഹേശ്വര സംവാദമാണ്  ശ്രീഗുരുഗീത. ഒരിക്കല്‍ നൈമിസാരണ്യത്തില്‍ വച്ച്  ഗുരുതത്വമറിയാന്‍ അതിയായ്  ആഗ്രഹിക്കുന്ന   മഹാര്ഷിമാരോട്‌  സൂതമഹര്ഷി വിവരിച്ചു  കൊടുക്കുന്ന ഭാഗമാണ്  ഗുരുഗീത

അചിന്ത്യാവ്യക്തരൂപായ 
നിര്ഗുണായ ഗുണാത്മനെ 
സമസ്തജഗദാധാരാ-
മൂര്ത്തയെ ബ്രഹ്മണേ നമ: 

അചിന്ത്യവും  അവ്യക്തവുമായ  രൂപത്തോടുകൂടി
നിര്‍ഗുണവും സഗുണവുമായി  എല്ലാ  ലോകത്തിനും 
ആധാരമൂര്ത്തിയായിരിക്കുന്ന ബ്രഹ്മത്തിനായ്ക്കൊണ്ട്
നമസ്കാരം
ഋഷയ: ഊചു:

ഗുഹ്യാത് ഗുഹ്യതരം സാരം 
ഗുരുഗീതാ വിശേഷത:
ത്വത് പ്രസാദാച്ച ശ്രോതവ്യാ
തത് സർവ്വം ബ്രൂഹി സൂത ന:

ഋഷികൾ പറഞ്ഞു: 
     അല്ലയോസൂത! രഹസ്യത്തിൽ വച്ചേറ്റവും രഹയമായ
സാരത്തോടു  കൂടിയതാണ്  വിശേഷതരമായ ഗുരുഗീത .
അങ്ങയുടെ അനുഗ്രഹമുണ്ടായാൽ ഞങ്ങൾക്കതു 
കേൾക്കാൻ കഴിയും .അതത്രയും പരഞ്ഞു തന്നാലും.


കൈലാസ ശിഖരേ രമ്യേ
ഭക്തി സാധനഹേതവേ
പ്രണ മ്യ പാർവ്വതീ ഭക്ത്യാ
ശങ്കരം പരിപൃച്ചതി

മനോഹരമായ കൈലാസശിഖരത്തിൽ ഭക്തിസാദനക്കായ്
പ്രണമിച്ച് പാർവ്വതി പരമശിവനോട് ചോദിക്കുകയാണ്.

ഓം നമോ ദേവദേവേശ
പരാത്പര, ജഗത്ഗുരോ,
സദാശിവ, മഹാദേവ,
ഗുരു ദീക്ഷാം പ്രയച്ചമേ


പ്രണവസ്വരൂപനും ദേവാദിദേവനും ഇന്ദ്രിയാതീതനും
ആയ ജഗത്ഗുരോ നമസ്കാരം .സദാമംഗളമയനായ അല്ലയോ
മഹാദേവ എനിക്ക് ഗുരുദീക്ഷ നൽകിയാലും(സംശയനിവർത്തി
വരുത്തിയാലും).

ഭഗവൻ! സർവ്വധർമ്മജ്ഞ
വൃതാനാം വ്രതനായകം
ബ്രൂഹി മേ കൃപയാ ശംഭോ
ഗുരുമാഹാത്മ്യമുത്തമം


എല്ലാധർമ്മങ്ങളുമറിയുന്ന അല്ലയോ ഭഗവൻ! എല്ലാവൃതങ്ങളിലും
ശ്രേഷ്ടമായ വൃതത്തേയും ഉത്തമമായ ഗുരു മാഹാത്മ്യത്തേയും
പറ്റി പറഞ്ഞുതരാൻ കൃപയുണ്ടാകണം.


കേന മാർഗ്ഗേണ ഭോ സ്വാമിൻ
ദേഹീ ബ്രഹ്മമയോ ഭവേത്
തത്കൃപാം കുരു മേ സ്വമിൻ
നമാമി ചരണ്വ തവ


അല്ലയോ സ്വാമിൻ !ജീവാത്മാവ് ബ്രഹ്മമയമായിതീരാൻ എന്താണ്
വഴി. ദയവായി പറഞ്ഞുതന്നാലും. ഞാനങ്ങയുടെ കാൽക്കൽ
നമസ്കരിക്കുന്നു


യസ്യ ദേവേ പരാ ഭക്തിർ
യധാ ദേവേ തധാ ഗുരോ
തസ്യൈതേ കദിതാഹ്യർദ്താ
പ്രകാശന്തേ മഹാത്മന:


ഈശ്വരിനിലും ഗുരുവിലും ഒരേപ്രകാരം ഭക്തിയുള്ള മഹാത്മാവിന്
ആവശ്യമായ വസ്തുബോധം സ്വയമേവ പ്രകാശിക്കുന്നതാണ്


മമ രൂപാസി ദേവി ത്വം
ത്വദ്ഭക്ത്യർത്തം  വദാമ്യഹം
ലോകോപകാരക: പ്രശ്നോ
ന കേന പി കൃത: പുരാ


ദേവി! ഭവതി എന്റെ രൂപമാകുന്നു .നിന്റെ ഭക്തിക്കായ് ഞാൻ
പറയാം. ലോകത്തിന് വളരെ ഉപകാരം ചെയ്യുന്ന ഈചോദ്യം
ഇതിനുമുൻപ് ആരും ചോദിച്ചിട്ടില്ല.


യോ ഗുരു: സ:ശിവ: പ്രോക്തോ
യ:ശിവ: സ: ഗുരു: സ്മൃത:
വികല്പം യസ്തു കുർവീത
സനരോ ഗുരു തല്പഗ:


ഗുരുവിനും  ദൈവവും തമ്മിൽ ഭേദമൊന്നുമില്ല . അന്യദാ
കരുതുന്നവൻ ഗുരുതല്പഗമനതുല്യമായ മഹാപാതകമാണ്
ചെയ്യുന്നത് 
ദുർലഭം ത്രിഷു ലോകേഷു 
തച് ഛൃണുഷ്വ വദാമ്യഹം
ഗുരുർബ്രഹ്മ വിനാ നാ/ന്യത്
സത്യം സത്യം വരാനനേ


മൂന്നൊലോകങ്ങളിലും ദുർലഭമായിട്ടുള്ളത് യാതൊന്നാണോ
അതു പറയാം കേട്ടുകൊൾക. ഗുരു ബ്രഹമമല്ലാതെ മറ്റൊന്നുമല്ല
അല്ലയോ സുമുഖി! ഇതു കേവല സത്യം മാത്രം