Wednesday, November 2, 2011

ശ്രീ ഗുരുഗീത

ശ്രീ ഗുരുഗീത 
   വ്യാസവിരചിതമെന്നു കരുതപ്പെടുന്ന സ്കന്ദപുരാണത്തിന്റെ ഭാഗമാണ്  ഗുരുതത്വത്തിന്റെ സമഗ്രതയെ  വെളിവാക്കുന്ന ശ്രീ ഗുരുഗീത . സ്കന്ദപുരാണത്തിലെ ഉമാമഹേശ്വര സംവാദമാണ്  ശ്രീഗുരുഗീത. ഒരിക്കല്‍ നൈമിസാരണ്യത്തില്‍ വച്ച്  ഗുരുതത്വമറിയാന്‍ അതിയായ്  ആഗ്രഹിക്കുന്ന   മഹാര്ഷിമാരോട്‌  സൂതമഹര്ഷി വിവരിച്ചു  കൊടുക്കുന്ന ഭാഗമാണ്  ഗുരുഗീത

അചിന്ത്യാവ്യക്തരൂപായ 
നിര്ഗുണായ ഗുണാത്മനെ 
സമസ്തജഗദാധാരാ-
മൂര്ത്തയെ ബ്രഹ്മണേ നമ: 

അചിന്ത്യവും  അവ്യക്തവുമായ  രൂപത്തോടുകൂടി
നിര്‍ഗുണവും സഗുണവുമായി  എല്ലാ  ലോകത്തിനും 
ആധാരമൂര്ത്തിയായിരിക്കുന്ന ബ്രഹ്മത്തിനായ്ക്കൊണ്ട്
നമസ്കാരം
ഋഷയ: ഊചു:

ഗുഹ്യാത് ഗുഹ്യതരം സാരം 
ഗുരുഗീതാ വിശേഷത:
ത്വത് പ്രസാദാച്ച ശ്രോതവ്യാ
തത് സർവ്വം ബ്രൂഹി സൂത ന:

ഋഷികൾ പറഞ്ഞു: 
     അല്ലയോസൂത! രഹസ്യത്തിൽ വച്ചേറ്റവും രഹയമായ
സാരത്തോടു  കൂടിയതാണ്  വിശേഷതരമായ ഗുരുഗീത .
അങ്ങയുടെ അനുഗ്രഹമുണ്ടായാൽ ഞങ്ങൾക്കതു 
കേൾക്കാൻ കഴിയും .അതത്രയും പരഞ്ഞു തന്നാലും.


കൈലാസ ശിഖരേ രമ്യേ
ഭക്തി സാധനഹേതവേ
പ്രണ മ്യ പാർവ്വതീ ഭക്ത്യാ
ശങ്കരം പരിപൃച്ചതി

മനോഹരമായ കൈലാസശിഖരത്തിൽ ഭക്തിസാദനക്കായ്
പ്രണമിച്ച് പാർവ്വതി പരമശിവനോട് ചോദിക്കുകയാണ്.

ഓം നമോ ദേവദേവേശ
പരാത്പര, ജഗത്ഗുരോ,
സദാശിവ, മഹാദേവ,
ഗുരു ദീക്ഷാം പ്രയച്ചമേ


പ്രണവസ്വരൂപനും ദേവാദിദേവനും ഇന്ദ്രിയാതീതനും
ആയ ജഗത്ഗുരോ നമസ്കാരം .സദാമംഗളമയനായ അല്ലയോ
മഹാദേവ എനിക്ക് ഗുരുദീക്ഷ നൽകിയാലും(സംശയനിവർത്തി
വരുത്തിയാലും).

ഭഗവൻ! സർവ്വധർമ്മജ്ഞ
വൃതാനാം വ്രതനായകം
ബ്രൂഹി മേ കൃപയാ ശംഭോ
ഗുരുമാഹാത്മ്യമുത്തമം


എല്ലാധർമ്മങ്ങളുമറിയുന്ന അല്ലയോ ഭഗവൻ! എല്ലാവൃതങ്ങളിലും
ശ്രേഷ്ടമായ വൃതത്തേയും ഉത്തമമായ ഗുരു മാഹാത്മ്യത്തേയും
പറ്റി പറഞ്ഞുതരാൻ കൃപയുണ്ടാകണം.


കേന മാർഗ്ഗേണ ഭോ സ്വാമിൻ
ദേഹീ ബ്രഹ്മമയോ ഭവേത്
തത്കൃപാം കുരു മേ സ്വമിൻ
നമാമി ചരണ്വ തവ


അല്ലയോ സ്വാമിൻ !ജീവാത്മാവ് ബ്രഹ്മമയമായിതീരാൻ എന്താണ്
വഴി. ദയവായി പറഞ്ഞുതന്നാലും. ഞാനങ്ങയുടെ കാൽക്കൽ
നമസ്കരിക്കുന്നു


യസ്യ ദേവേ പരാ ഭക്തിർ
യധാ ദേവേ തധാ ഗുരോ
തസ്യൈതേ കദിതാഹ്യർദ്താ
പ്രകാശന്തേ മഹാത്മന:


ഈശ്വരിനിലും ഗുരുവിലും ഒരേപ്രകാരം ഭക്തിയുള്ള മഹാത്മാവിന്
ആവശ്യമായ വസ്തുബോധം സ്വയമേവ പ്രകാശിക്കുന്നതാണ്


മമ രൂപാസി ദേവി ത്വം
ത്വദ്ഭക്ത്യർത്തം  വദാമ്യഹം
ലോകോപകാരക: പ്രശ്നോ
ന കേന പി കൃത: പുരാ


ദേവി! ഭവതി എന്റെ രൂപമാകുന്നു .നിന്റെ ഭക്തിക്കായ് ഞാൻ
പറയാം. ലോകത്തിന് വളരെ ഉപകാരം ചെയ്യുന്ന ഈചോദ്യം
ഇതിനുമുൻപ് ആരും ചോദിച്ചിട്ടില്ല.


യോ ഗുരു: സ:ശിവ: പ്രോക്തോ
യ:ശിവ: സ: ഗുരു: സ്മൃത:
വികല്പം യസ്തു കുർവീത
സനരോ ഗുരു തല്പഗ:


ഗുരുവിനും  ദൈവവും തമ്മിൽ ഭേദമൊന്നുമില്ല . അന്യദാ
കരുതുന്നവൻ ഗുരുതല്പഗമനതുല്യമായ മഹാപാതകമാണ്
ചെയ്യുന്നത് 
ദുർലഭം ത്രിഷു ലോകേഷു 
തച് ഛൃണുഷ്വ വദാമ്യഹം
ഗുരുർബ്രഹ്മ വിനാ നാ/ന്യത്
സത്യം സത്യം വരാനനേ


മൂന്നൊലോകങ്ങളിലും ദുർലഭമായിട്ടുള്ളത് യാതൊന്നാണോ
അതു പറയാം കേട്ടുകൊൾക. ഗുരു ബ്രഹമമല്ലാതെ മറ്റൊന്നുമല്ല
അല്ലയോ സുമുഖി! ഇതു കേവല സത്യം മാത്രം








       


No comments:

Post a Comment